Home rss national malayalam പുതിയ വാർത്ത പത്തനംതിട്ട കൊടുമണില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു

പത്തനംതിട്ട കൊടുമണില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | കൊടുമണ്‍ ചന്ദനപള്ളിയില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. വല്യ കുഴിഞ്ഞത്ത് വീട്ടില്‍ ബിനു ജോര്‍ജ് (48) ആണ് വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചത്.

രാവിലെ 8.30 ഓടെ വിവരം ലഭിച്ച് പത്തനംതിട്ട അഗ്നിരക്ഷാസേന ബിനുവിനെ പുറത്തെടുത്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി നൗഷാദിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ രഞ്ജിത്ത്, രാജേഷ് കുമാര്‍, വിവിന്‍, അജു, ഹോംഗാര്‍ഡ് ആയ ബിജോ ജോര്‍ജ്, നസീര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Content Highlights:
A middle-aged man tragically died after falling into a well in Kodumon, Pathanamthitta. Local residents and the Fire and Rescue team conducted an emergency operation to retrieve the body. Local police have registered a case regarding the incident and initiated a detailed investigation.