Home rss national malayalam പുതിയ വാർത്ത തിരയില്‍ പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു

തിരയില്‍ പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു

4
0

Source :- SIRAJLIVE NEWS

കൊല്ലം | ബീച്ചില്‍ തിരയില്‍പ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് മുങ്ങിമരിച്ചു. പള്ളിത്തോട്ടം സംഗമത്താല്‍ ജോസഫ് സ്റ്റാന്‍ലി (മനോജ്-48) ആണ് മരിച്ചത്. പടപ്പക്കരയിലുള്ള തന്റെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം ഇന്നലെ വൈകിട്ടോടെ ബീച്ചില്‍ എത്തിയതായിരുന്നു മനോജ്.

ബീച്ചില്‍ കളിച്ച ശേഷം മടങ്ങുന്നതിന് മുമ്പ് കടലില്‍ കാല്‍ കഴുകാനിറങ്ങിയ കുട്ടികള്‍ തിരയില്‍പ്പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മനോജും ശക്തമായ തിരയില്‍പ്പെട്ടു. സംഭവം കണ്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ഷാരോണ്‍, സോബിന്‍, ജോണ്‍സണ്‍, മില്‍ട്ടന്‍ എന്നിവര്‍ കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും മനോജിനെ കണ്ടെത്താനായില്ല. കുട്ടികളെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് കോസ്റ്റല്‍ പോലീസും മേയറും സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം നല്‍കി. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് വള്ളങ്ങള്‍ ഇറക്കി വലവീശിയും തട്ടുമടി വല ഉപയോഗിച്ചും നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിന് സമീപത്ത് നിന്നു തന്നെയാണ് മൃതദേഹം കണ്ടത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരനാണ് മരിച്ച മനോജ്.

Content Highlights:
A 48-year-old man named Joseph Stanley Manoj drowned while trying to save his relatives’ children from strong waves at Kollam beach. Local fishermen managed to pull the children to safety, but Manoj was swept away. Coastal police and fishermen later recovered his body following an extensive search.