Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍  ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് മഞ്ഞ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാന തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകര വരെ) കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ) ജില്ലകളിലെ തീരങ്ങളില്‍ 16/09/2026 രാത്രി 11.30 വരെ 0.7 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: The India Meteorological Department has issued a yellow alert for Malappuram, Kozhikode, and Wayanad districts due to heavy rain and thunderstorms. A coastal warning for high waves and Kallakkadal phenomenon has been declared across multiple districts including Thiruvananthapuram, Kollam, Kozhikode, and Kannur. Authorities have advised fishermen and coastal residents to exercise extreme caution until late night.