Home rss national malayalam പുതിയ വാർത്ത വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം

വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍.

ജനറല്‍ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം
1. കേരള തുറമുഖ വകുപ്പില്‍ (ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്) ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2

2. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (കെ എസ് എഫ് ഇ) പ്യൂണ്‍/വാച്ച്മാന്‍ (കെ എസ് എഫ് ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം).

ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം
1. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം
1. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്‌സ്) (പട്ടികവര്‍ഗ്ഗം)

2. തദ്ദേശ സ്വയംഭരണ വകുപ്പില്‍ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിങ്) ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം).

എന്‍ സി എ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം
1. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (പട്ടികജാതി/പട്ടികവര്‍ഗം).

2. കേരള പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (എല്‍ സി/എ ഐ).

3. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (കെ എസ് എഫ് ഇ) പ്യൂണ്‍/വാച്ച്മാന്‍ (കെ എസ് എഫ് ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം- പട്ടികവര്‍ഗം).

അസാധാരണ ഗസറ്റ് തീയതി 30-09-2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04-11-2026.

അഭിമുഖം
1. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മേറ്റ് (മൈന്‍സ്) (കാറ്റഗറി നമ്പര്‍ 645/2025 പട്ടികജാതി).

2. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെ എസ് എഫ് ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 06/2026 ഈഴവ/തിയ്യ/ബില്ലവ).

ചുരുക്കപ്പട്ടിക
1. കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ഫോര്‍മാന്‍ (കാറ്റഗറി നമ്പര്‍ 098/2025).

സാധ്യതാപട്ടിക
1. തൃശൂര്‍, വയനാട് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 633/2025).

Content Highlights:
Kerala Public Service Commission has issued official notifications for recruitment to various positions across government departments. Eligible candidates can submit applications online through their One Time Registration profiles. Applicants must verify requirements before the closing deadline.