Home rss national malayalam പുതിയ വാർത്ത കണ്ണൂരില്‍ വ്യാജ ആധാറുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശിനികള്‍ പിടിയില്‍

കണ്ണൂരില്‍ വ്യാജ ആധാറുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശിനികള്‍ പിടിയില്‍

3
0

Source :- SIRAJLIVE NEWS

കണ്ണൂര്‍|കണ്ണൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശിനികള്‍ പിടിയില്‍. പിടിയിലായ അഞ്ച് പേരും സ്ത്രീകളാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്പായില്‍ ജോലിക്കെത്തിയവരാണ് ഇവര്‍. ഗുവാഹത്തിയില്‍ നിന്ന് സംഘടിപ്പിച്ച വ്യാജ ആധാര്‍ കാര്‍ഡും മറ്റ് വ്യാജ രേഖകളും ഉപയോഗിച്ചാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഇവരെ പിടികൂടിയത്. സലീന അക്തര്‍, നസ്മ അക്തര്‍, തസ്ലിമ, മൊയ്ന, നസ്രിന്‍ എന്നിവരാണ് പിടിയിലായത്. ജൂലൈയിലാണ് ഇവര്‍ കേരളത്തിലേക്ക് അനധികൃതമായെത്തിയത്.

ബംഗാള്‍ സ്വദേശിനികളാണെന്ന വ്യാജേനയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് സ്ത്രീകളെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സംശയത്തിന്റെ അടിസ്ഥാനത്തില്‍ സലീനയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണം നടത്തിയത്.

Content Highlights:
Kannur Town Police arrested five Bangladeshi women who were illegally working at a spa near Kannur railway station. They entered Kerala in July and used fake Aadhaar cards procured from Guwahati. Intelligence input led to their arrest after initial questioning of one suspect.