Home rss national malayalam പുതിയ വാർത്ത അബൂദബി;ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കി

അബൂദബി;ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കി

3
0

Source :- SIRAJLIVE NEWS

അബൂദബി| അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഹോട്ടൽ റെസ്റ്റോറന്റുകളിലും ഭക്ഷ്യശാലകളിലും മുതിർന്നവർക്കുള്ള ഓരോ മെനു വിഭാഗത്തിലും കുറഞ്ഞത് ഒരു ആരോഗ്യകരമായ ഭക്ഷണമെങ്കിലും ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി. അപ്പെറ്റൈസറുകൾ, പ്രധാന വിഭവങ്ങൾ, സൈഡ് ഡിഷുകൾ, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം ഈ നിബന്ധന ബാധകമാണ്. കൂടാതെ കുട്ടികളുടെ മെനുവിൽ ഉൾപ്പെടുത്തുന്ന വിഭവങ്ങളിൽ 50 ശതമാനവും അംഗീകൃത പോഷക മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം.

അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ വികസിപ്പിച്ച “സെഹി’ പോഷകാഹാര വർഗീകരണ സംവിധാനത്തിലൂടെയാണ് ഇത്തരം വിഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനുപുറമെ, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സോഡിയം ഉപഭോഗം കുറയ്ക്കുന്നതിനുമായി സാധാരണ ഉപ്പിന് പകരം കുറഞ്ഞ സോഡിയമുള്ള ഉപ്പ് ഡൈനിംഗ് മേശകളിൽ ലഭ്യമാക്കണമെന്നും കർശന നിർദേശമുണ്ട്.

ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് അനുവദിച്ച മൂന്ന് മാസത്തെ സാവകാശം സെപ്തംബർ അവസാനത്തോടെ പൂർത്തിയാകും. ഒക്ടോബർ ഒന്ന് മുതൽ നിയമം കർശനമായി നടപ്പാക്കിത്തുടങ്ങും. ജനങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡി സി ടി അബൂദബിയും “ഹെൽത്തി ലിവിംഗ്’ പ്രസ്ഥാനവും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. വിനോദസഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലകളിലെത്തുന്ന ലക്ഷക്കണക്കിന് താമസക്കാർക്കും സന്ദർശകർക്കും മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights:
Abu Dhabi mandates that all hotel restaurants offer at least one healthy option in every menu category. According to DCT directives based on the Sehhi nutrition framework, 50 percent of kids’ menus must meet health criteria. Establishments must comply fully by October 1.