Home rss national malayalam പുതിയ വാർത്ത നിഥാരി കൂട്ടക്കൊല: സുരേന്ദ്ര കോലി മരിച്ചനിലയിൽ

നിഥാരി കൂട്ടക്കൊല: സുരേന്ദ്ര കോലി മരിച്ചനിലയിൽ

4
0

Source :- SIRAJLIVE NEWS

ഹരിദ്വാർ | രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിൽ പ്രതിയാക്കപ്പെടുകയും സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സുരേന്ദ്ര കോലിയെ മരിച്ചനിലയിൽ കണ്ടെത്തി.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വെള്ളിയാഴ്ച രാവിലെയാണ് സുരേന്ദ്ര കോലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേന്ദ്ര കോലിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പോലീസ് നൽകുന്ന വിവരം. സ്ഥലത്തു നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സുരേന്ദ്ര കോലി ഹരിദ്വാറിൽ ചായക്കട നടത്തുകയായിരുന്നു. ഇവിടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

2006ലാണ് നിഥാരി കൊലപാതകക്കേസുകൾ പുറത്തുവന്നത്. കേസിൽ സുരേന്ദ്ര കോലിയും വ്യവസായി മോനീന്ദർ സിംഗ് പാന്ഥറും പ്രതികളായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിലുള്ള പാന്ഥറിന്റെ വീടിനു പിന്നിലെ അഴുക്കുചാലിൽ നിന്ന് കുട്ടികളുടെയും യുവതികളുടെയും അസ്ഥികൂടങ്ങൾ ലഭിച്ചതിനെ തുടർന്നാണ് കൊലപാതക പരമ്പര പുറത്തുവന്നത്.

പാന്ഥറിന്റെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു സുരേന്ദ്ര കോലി. വിചാരണാ കോടതി സുരേന്ദ്ര കോലിക്കു വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീലിൽ തെളിവുകളുടെ അഭാവത്തിൽ മുഴുവൻ കേസുകളിലും കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Content Highlights:
Surendra Koli, acquitted in the 2006 Nithari serial killings, was found dead in Haridwar. Police suspect suicide as he was found hanging in a tea shop he ran. The Nithari case involved the discovery of skeletons behind a Noida house, leading to initial convictions later overturned by courts.