Home rss business malayalam തച്ചങ്കരിക്കെതിരായ പ്രോസിക്യൂഷൻ അനുമതി; രഹസ്യ ശുപാർശക്കത്ത് പുറത്തുവിട്ട് കോടതി

തച്ചങ്കരിക്കെതിരായ പ്രോസിക്യൂഷൻ അനുമതി; രഹസ്യ ശുപാർശക്കത്ത് പുറത്തുവിട്ട് കോടതി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന അസാധാരണ ഇടപെടലിന്റെ രേഖകൾ പുറത്തുവന്നു. 2011 മെയ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നൽകിയ ‘അതീവ രഹസ്യം’ എന്ന് രേഖപ്പെടുത്തിയ ശുപാർശക്കത്താണ് കോട്ടയം വിജിലൻസ് കോടതി പുറത്തുവിട്ടത്.

തച്ചങ്കരിക്കെതിരെ വിചാരണാനുമതി നൽകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കണമെന്നും നിവേദനം സമർപ്പിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാൽ കത്തയച്ച രാജ്യസഭാംഗത്തിന്റെ പേര് കോടതി പുറത്തുവിട്ടിട്ടില്ല.

കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട് തച്ചങ്കരി കോടതിയിൽ തർക്കം ഉന്നയിച്ചതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാൻ പ്രോസിക്യൂഷൻ സാക്ഷിയായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയോട് കോടതി നിർദേശിച്ചു.

ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോഴാണ് ‘Dear Sri Pillai Ji’ എന്ന് തുടങ്ങുന്ന രഹസ്യ ശുപാർശക്കത്ത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. അന്നത്തെ കോൺഗ്രസ് സർക്കാരിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രമുഖ രാജ്യസഭാംഗമാണ് കത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

കത്തിന്റെ അടിസ്ഥാനത്തിൽ തച്ചങ്കരി സമർപ്പിച്ച നിവേദനം കേന്ദ്ര സർക്കാർ പരിഗണിക്കുകയും കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് 11 ചോദ്യങ്ങളടങ്ങിയ വിശദീകരണം തേടുകയും ചെയ്തിരുന്നു.

എന്നാൽ ശക്തമായ ശുപാർശകളും ഇടപെടലുകളും ഉണ്ടായിരുന്നിട്ടും കേന്ദ്ര സർക്കാർ വിഷയത്തിൽ കൂടുതൽ ജാഗ്രതയോടെ പരിശോധന നടത്തിയ ശേഷം തച്ചങ്കരിയെ വിചാരണ ചെയ്യാൻ അനുമതി നൽകിയതായി വിജിലൻസ് കോടതി വിലയിരുത്തി.