Home rss national malayalam പുതിയ വാർത്ത പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

4
0

Source :- SIRAJLIVE NEWS

ഇടുക്കി |  പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കാല്‍തെന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. ബന്ധുക്കള്‍ക്കൊപ്പം പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ ആല്‍ബിന്‍ എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വ്യൂ പോയിന്റില്‍നിന്ന് ഫോട്ടോയെടുത്ത് തിരികെ മടങ്ങുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടിലൂടെ ഇറങ്ങാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

ഞായറാഴ്ച പുലര്‍ച്ചെയാണ് ആല്‍ബിനും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്ന് പ്രദേശത്തെ ആല്‍പ്പാറ വ്യൂ പോയിന്റിലേക്ക് എത്തിയത്. കാഴ്ചകള്‍ കണ്ട് ഫോട്ടോയെടുത്ത ശേഷം തിരികെ താഴേക്ക് ഇറങ്ങാന്‍ തുടങ്ങവെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സാധാരണ നടപ്പാതയിലൂടെ നടന്നപ്പോള്‍, ആല്‍ബിന്‍ കുത്തനെയുള്ള പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങാനാണ് ശ്രമിച്ചത്. ഇതിനിടെ ചുവടുതെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ നല്‍കുന്ന മൊഴി.ചെങ്കുത്തായ പാറയിടുക്കില്‍ നിന്ന് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ആല്‍ബിനെ ഉടന്‍തന്നെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കഞ്ഞിക്കുഴി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Content Highlights: A young man named Albin died after slipping and falling into a deep gorge at Palkulamedu viewpoint in Idukki. The incident occurred on Sunday morning while he was attempting to climb down a steep rock face after taking photos. Kanjikuzhi police registered a case of unnatural death.