Source :- SIRAJLIVE NEWS
ആലപ്പുഴ | ഈഴവ സമുദായത്തിലെ ചില ക്ഷേത്രങ്ങളില്‍ പൂണൂല്‍ ധരിച്ച് പൂജ നടത്തുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിലുള്ളതിനാലാണെന്ന് ജി സുധാകരന്‍ എം എല്‍ എ.ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്മണമരല്ലാത്തവര്‍ കേരളത്തിലുണ്ട്.അതിന് ഉദാഹരണമാണ് ഈഴവമുദായമെന്നും അദ്ദേഹം പറഞ്ഞു.
33 ശതമാനം വരുന്ന ഈഴവര്‍ നടത്തുന്ന അമ്പലങ്ങളില്‍ പൂണൂല്‍ ധരിച്ചാണ് പൂജകള്‍ നടത്തുന്നത്.പൂണൂല്‍ ധരിച്ചാല്‍ മാത്രമേ പൂജ ശരിയാകൂവെന്നാണ് അവര്‍ വിശ്വസിക്കുന്നത്.ആ സംസ്‌കാരം അറിയാതെ തന്നെ നിലനില്‍ക്കുന്നു.ബ്രാഹ്മണ സാമൂഹിക വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയാണ് ഇ എം എസ് നമ്പൂതിരിപ്പാടും വി ടി ഭട്ടതിരിപ്പാടും എതിര്‍ത്തത്.വി ടി ഭട്ടതിരിപ്പാട് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. ആദ്യകാലത്ത് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വരാന്‍ പറഞ്ഞു.ബ്രാഹ്മണ വിഭാഗത്തില്‍പെട്ട ഇവര്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെയാണ് പോരാടിയത്. ഭരണഘടനയും നിയമങ്ങളും നിലവില്‍ വന്നതോടെ ബ്രാഹ്മണ സമൂഹത്തിന്റെ അവകാശങ്ങള്‍ നഷ്ടപ്പെട്ടു.ആ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം വളരെ പ്രയാസത്തിലും കഷ്ടപ്പാടിലുമാണ് കഴിയുന്നത്.ബ്രാഹ്മണ സമൂഹത്തിലെ ഭാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് കൊടുക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.
Content Highlights: Former CPM leader G Sudhakaran stated that Ezhavas wearing sacred threads while conducting temple rituals is due to carrying Brahmin culture in their hearts. He noted that early reformers fought against social evils within the Brahmin community. He also urged governments to provide financial grants to poor Brahmins.




