Source :- SIRAJLIVE NEWS
അരീക്കോട്| സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ നാലിന് നിലമ്പൂരിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല ‘ഇസ്സ കോഡ്’ സന്നദ്ധ സംഘത്തിന്റെ ജില്ലാ റാലിയുടെ പ്രചാരണാർത്ഥം അരീക്കോട് മുറിഞ്ഞമാട് ചാലിയാർ പുഴയിൽ ‘കരുത്തോളം’ എന്ന പേരിൽ ജലയാത്രാ വിളംബരം സംഘടിപ്പിച്ചു.
ഇസ്സാ കോഡ് ജില്ലാ ചീഫ് റാഫി കുറ്റൂളി നേതൃത്വം നൽകി. ആശയ സഞ്ചാരം എന്ന പേരിൽ ഒക്ടോബർ നാലിന് നടക്കുന്ന ജില്ലാ റാലിയിൽ ജില്ലയിലെ 87 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങൾ അണിനിരക്കും.
കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന സമസ്തയുടെ സെന്റിനറി സമ്മേളനം ഉയർത്തുന്ന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയുമാണ് ജില്ലാ റാലിയുടെ താല്പര്യം.
‘കരുത്തോളം’ ജലയാത്രയിൽ ജില്ല, ഡിവിഷൻ ഭാരവാഹികൾ സംബന്ധിച്ചു.
Content Highlights:
Ahead of the Samastha Kerala Jamiyyathul Ulama centenary conference, SSF Malappuram East district organized a water procession named Karutholam in Chaliyar river at Murinjamadu. The event served as a prelude to the upcoming Issa Code district rally scheduled for October 4 in Nilambur. Led by Issa Code district chief Rafi Kuttooli, the initiative aims to highlight Samastha’s century-long legacy to the public.



