Home rss national malayalam പുതിയ വാർത്ത ഐ ഐ ടി ക്യാമ്പസുകളില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജീവനൊടുക്കിയത് 173 വിദ്യാര്‍ത്ഥികള്‍

ഐ ഐ ടി ക്യാമ്പസുകളില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജീവനൊടുക്കിയത് 173 വിദ്യാര്‍ത്ഥികള്‍

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി ക്യാമ്പസുകളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആത്മഹത്യയിലൂടെയും അസ്വാഭാവിക കാരണങ്ങളിലൂടെയും മരിച്ചത് 173 വിദ്യാര്‍ത്ഥികള്‍.ഐ ഐ ടി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.ഐ ഐ ടി കാണ്‍പൂര്‍ പൂര്‍വവിദ്യാര്‍ഥിയും ഗ്ലോബല്‍ ഐ ഐ ടി അലുമ്‌നി സപ്പോര്‍ട്ട് ഗ്രൂപ്പ് സ്ഥാപകനുമായ ധീരജ് സിങ്ങാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

2006 മുതല്‍ 2026 സെപ്തംബര്‍ വരെയുള്ള കാലയളവിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്്.ഇതില്‍ 70 ശതമാനത്തോളം മരണങ്ങളും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് സംഭവിച്ചിട്ടുള്ളത്. ബി ടെകിന് പഠിക്കുന്ന ആണ്‍കുട്ടികളും വനിതാ പി എച്ച് ഡി ഗവേഷകരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ ആത്മഹത്യാനിരക്ക് ജനറല്‍ വിഭാഗത്തേക്കാള്‍ ഇരട്ടിയാണെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പരീക്ഷാക്കാലത്തും ഫലപ്രഖ്യാപന സമയത്തുമാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി മെന്ററിങ് സംവിധാനങ്ങളും കൗണ്‍സിലിംഗും ഉള്‍പ്പെടെയുള്ള 14 നിര്‍ദേശങ്ങളടങ്ങിയ നയരേഖ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ അവതരിപ്പിച്ചിരുന്നു.

അതേസമയം വിവരാവകാശ മറുപടികളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കിയുള്ള ഈ കണക്കുകള്‍ ഔദ്യോഗിക രേഖകളുമായി പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്.

 Content Highlights:
An alumni study revealed that 173 students died by suicide and unnatural causes at IITs between 2006 and 2026. Nearly 70 percent of these tragic deaths occurred over the last decade, mostly among BTech boys and female PhD scholars. Higher suicide rates were observed among SC and ST students