Home rss national malayalam പുതിയ വാർത്ത ‘ഓപ്പറേഷന്‍ കളിക്കളം’; സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

‘ഓപ്പറേഷന്‍ കളിക്കളം’; സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  സംസ്ഥാനത്തെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അഴിമതികളില്‍ അന്വേഷണം തുടങ്ങി വിജിലന്‍സ്. കൗണ്‍സില്‍ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയാണ്. ഓപ്പറേഷന്‍ കളിക്കളം എന്ന പേരിലാണ് പരിശോധന. കഴിഞ്ഞ പത്ത് വര്‍ഷം സ്‌പോട്‌സ് കൗണ്‍സിലില്‍ നടന്ന ഇടപാടുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്

കായിക താരങ്ങള്‍ക്കായി വാങ്ങിയ സ്‌പോര്‍ട്സ് കിറ്റുകള്‍ സഹിതം പൂഴ്ത്തി വച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന. വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച പണം, യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്‌റ്റൈപ്പന്റും നല്‍കുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങള്‍ തയ്യാറാക്കല്‍, ഹോസ്റ്റല്‍ നടത്തിപ്പിലെ വീഴ്ച, കൗണ്‍സില്‍ അംഗങ്ങളുടെ യാത്രകള്‍, സര്‍ക്കാര്‍ ഫണ്ട് വകമാറ്റല്‍ തുടങ്ങിയ ഗുരുതമായ പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു.

കായികമന്ത്രി ഒ ജെ ജെനീഷിന് ലഭിച്ച പരാതികളും വിജലന്‍സിന് കൈമാറിയിരുന്നു. രേഖകള്‍ പിടിച്ചെടുത്തുള്ള പരിശോധനയ്ക്ക് ശേഷം ജില്ലാ എസ്പിമാര്‍ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട്് പരിശോധിച്ച് കേസെടുക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.

Content Highlights: Vigilance initiated lightning raids under Operation Kalikkalam across Kerala Sports Council offices. The probe focuses on financial transactions and irregularities over the past ten years. Vigilance Director Manoj Abraham stated further legal action will follow after reviewing reports.