Source :- SIRAJLIVE NEWS
കൊല്ലം | മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ കൊട്ടാരക്കര സ്വദേശി പിടിയില്‍. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കരമുറിയില്‍ ബിജു ആണ് പിടിയിലായത്. ബിജു കാടാംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു അധിക്ഷേപം.
കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകനാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ എഴുകോണ്‍ പോലിസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് ഫേസ്ബുക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും പോലിസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: Ezhukone police arrested Biju, a Kottarakkara native, for making defamatory social media posts against the Chief Minister and Home Minister. The action followed a complaint filed by a local advocate regarding posts from the Biju Kadamkulam Facebook account. Police also seized his mobile phone.




