Home rss national malayalam പുതിയ വാർത്ത യു എ ഇയില്‍ ഫോണ്‍പേയ്ക്ക് പ്രാഥമികാംഗീകാരം

യു എ ഇയില്‍ ഫോണ്‍പേയ്ക്ക് പ്രാഥമികാംഗീകാരം

4
0

Source :- SIRAJLIVE NEWS

ദുബൈ | പ്രമുഖ ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയ്ക്ക് രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനുള്ള രണ്ട് ലൈസന്‍സുകള്‍ക്ക് യു എ ഇ സെന്‍ട്രല്‍ ബേങ്കിന്റെ പ്രാഥമിക തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. റീട്ടെയില്‍ പേയ്‌മെന്റ് സേവനങ്ങള്‍, കാര്‍ഡ് സ്‌കീമുകള്‍, സ്റ്റോര്‍ഡ് വാല്യു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ലൈസന്‍സുകള്‍ക്കാണ് സെന്‍ട്രല്‍ ബേങ്കിന്റെ അനുമതി ലഭിച്ചതെന്ന് കമ്പനി അറിയിച്ചു.

ആദ്യഘട്ട നിയന്ത്രണ പരിശോധനകള്‍ക്ക് ശേഷമാണ് പ്രാഥമികാനുമതി ലഭിച്ചത്. രാജ്യത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള ഇടപാടുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സെന്‍ട്രല്‍ ബേങ്കിന്റെ അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അന്തിമാനുമതി ലഭിക്കുന്നതോടെ യു എ ഇയിലെ പ്രാദേശിക ബേങ്കുകള്‍, അംഗീകൃത പേയ്‌മെന്റ് സേവനദാതാക്കള്‍, സാങ്കേതിക വിതരണക്കാര്‍ എന്നിവരുമായി ചേര്‍ന്ന് വിപുലമായ പങ്കാളിത്തത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫോണ്‍പേ അധികൃതര്‍ വ്യക്തമാക്കി.

2016-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫോണ്‍പേ, ഇന്ത്യയുടെ ഏകീകൃത പണമിടപാട് സംവിധാനം (യു പി ഐ) വഴി പണം കൈമാറാനും ബില്ലുകള്‍ അടക്കാനും റീചാര്‍ജ് ചെയ്യാനും അവസരമൊരുക്കുന്ന മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമാണ്. അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം യു എ ഇയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഡിജിറ്റല്‍ സാമ്പത്തിക വിനിമയങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരും. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കാരണം നേരത്തെ മാറ്റിവെച്ച ഓഹരി വില്‍പന വിപണി സ്ഥിരത കൈവരിക്കുന്നതോടെ പുനരാരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Content Highlights:
Indian fintech leader PhonePe has secured preliminary approval from the Central Bank of UAE. This landmark step paves the way for expanding cross-border UPI and digital payment services across the region. It marks a significant milestone for Indian expatriates managing seamless international transactions.