Home rss national malayalam പുതിയ വാർത്ത ട്രംപിന് തിരിച്ചടി; മാധ്യമങ്ങള്‍ക്കുള്ള വൈറ്റ് ഹൗസ് പ്രവേശനം പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവ്

ട്രംപിന് തിരിച്ചടി; മാധ്യമങ്ങള്‍ക്കുള്ള വൈറ്റ് ഹൗസ് പ്രവേശനം പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവ്

3
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | വൈറ്റ് ഹൗസില്‍ ട്രംപ് പ്രഖ്യാപിച്ച മാധ്യമ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച് അമേരിക്കന്‍ കോടതി. പ്രമുഖ മാധ്യമസ്ഥാപനങ്ങളായ സി എന്‍ എന്‍, എം എസ് നൗ, പൊളിറ്റിക്കോ എന്നിവയുടെ വൈറ്റ് ഹൗസ് പ്രവേശനം ഉടന്‍ പുനഃസ്ഥാപിക്കാന്‍ ഫെഡറല്‍ ജഡ്ജി തിമോത്തി കെല്ലി ഉത്തരവിട്ടു. ട്രംപിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു.

സെപ്തംബര്‍ 18 നാണ് ഈ മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും പ്രവേശനം ട്രംപ് തടഞ്ഞത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വ്യാജ വാര്‍ത്തകളും നുണകളും നിരന്തരം പ്രചരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു വിലക്ക്.

എന്നാല്‍ ഇത് ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന സര്‍ക്കാര്‍ വാദം തള്ളിയ ജഡ്ജി, വിലക്ക് 14 ദിവസത്തേക്ക് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മാധ്യമങ്ങളുടെ പ്രവേശന പാസ്സുകള്‍ ഉടന്‍ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Content Highlights

US court rules Trump’s White House media ban unconstitutional. Judge Timothy Kelly orders immediate press access restoration for CNN, MS Now, and Politico. Rejecting government national security claims, court freezes 14-day ban and orders press credentials returned. Major setback for Trump.