Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി|ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കേരളം അഭിമുഖീകരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിലൂടെ സംസ്ഥാനം വലിയ സാമ്പത്തിക നഷ്ടം നേരിടുന്നു. സംസ്ഥാനത്തിന് ഇതുവരെ 12, 570 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി റെഗുലേറ്ററി അപ്പലേറ്റ് ബോഡിയാണ് ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീലില്‍ സുപ്രീംകോടതി വാദം കേട്ടിരുന്നില്ല. നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
Content Highlights:
The Supreme Court has agreed to hear Kerala’s urgent plea on Monday regarding the cancelled long-term power contract. A bench led by Chief Justice Surya Kant will review the case as the state faces severe electricity shortages and financial losses amounting to 12,570 crore rupees.




