Source :- SIRAJLIVE NEWS
റിമ്പി| തുടര്‍ച്ചയായി പെയ്യുന്ന അതിശക്തമായ മഴയ്ക്ക് പിന്നാലെ സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍. സിക്കിമിലെ ഗ്യാല്‍ഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മുപ്പതോളം വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വീടുകള്‍ തകര്‍ന്നു.
നിലവില്‍ ഉരുള്‍പൊട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശത്തെ കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
സ്ഥിതിഗതികളില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ കടുത്ത ആശങ്ക രേഖപ്പെടുത്തി. ദുരന്തബാധിതരായ ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഭരണകൂടത്തോട് ജാഗ്രതാ നിര്‍ദ്ദേശം പാലിക്കാനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രദേശവാസികളുടെ സംരക്ഷണത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രേം സിംഗ് ഉത്തരവിട്ടു.
Content Highlights:
A massive landslide hit Rimbi village in Sikkim’s Gyalshing district following relentless rains. Nearly 30 houses and government quarters were washed away in the disaster. No casualties have been reported yet, and Chief Minister Prem Singh Tamang directed authorities to prioritize relief work.




