Home rss national malayalam പുതിയ വാർത്ത പാനമയെ സമനിലയില്‍ കുരുക്കി ഇന്ത്യ (1-1)

പാനമയെ സമനിലയില്‍ കുരുക്കി ഇന്ത്യ (1-1)

3
0

Source :- SIRAJLIVE NEWS

ബെംഗളൂരു | അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍
44-ാം സ്ഥാനത്തുള്ള പനാമയെ സമനിലയില്‍ തളച്ച് ഇന്ത്യ.
ബെംഗളൂരുവില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

മത്സരത്തിന്റെ 41-ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് എടുത്തത്.
ഇടത് വിങ്ങില്‍ നിന്ന് ആകാശ് മിശ്ര നല്‍കിയ ലോങ് ബോള്‍ പനാമയുടെ പ്രതിരോധ നിരയെ മറികടന്ന് വില്യംസ് തന്റെ ഇടംകാല്‍ ഷൂട്ട് കൊണ്ട് വലയിലെത്തികുകയായിരുന്നു.

മറുപടിയായി 68-ാം മിനിറ്റില്‍ ഒമര്‍ വലന്‍സിയയിലൂടെ പനാമ സമനില ഗോള്‍ നേടി. തുടര്‍ന്ന് മത്സരത്തില്‍ ലീഡ് നേടാന്‍ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഗുരുപ്രീത് സിംഗ് സന്ധുവിന്റെയും ഡിഫെന്‍ഡര്‍ അന്‍വര്‍ അലിയുടെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധം പനാമയുടെ മുന്നേറ്റങ്ങളെ തടഞ്ഞിട്ടു. ആഷിഖ് കുരുണിയനും മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചു.

ഇനി അടുത്ത മാസം ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വെച്ച് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലുമായും തുടര്‍ന്ന് ഒക്ടോബര്‍ 6-ന് ഉറുഗ്വെയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

Content Highlights:
India held 44th-ranked Panama to a 1-1 draw in an international football friendly in Bengaluru. Ryan Williams scored for India in the 41st minute before Omar Valencia equalized in the 68th minute. India faces Brazil and Uruguay next month in Kolkata.