Home rss national malayalam പുതിയ വാർത്ത തെരുവുനായയുടെ കടിയേറ്റ യുവതിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്

തെരുവുനായയുടെ കടിയേറ്റ യുവതിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | തെരുവുനായയുടെ കടിയേറ്റ യുവതിക്ക് അരലക്ഷം രൂപ നഷ്ടം പരിഹാരം നല്‍കാന്‍ ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പെട്ട കീഴരിയൂര്‍ പഞ്ചായത്താണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

2014 മാര്‍ച്ചില്‍ തെരുവുനായയുടെ കടിയേറ്റ അമൃതപ്രിയ ലാലീസ് എന്ന യുവതിയാണ് നിയമ പോരാട്ടത്തിലൂടെ പഞ്ചായത്തില്‍ നിന്ന് 52,000 രൂപ നഷ്ടപരിഹാരം ഈടാക്കുന്നത്. നടുവത്തൂര്‍ കുറുമയില്‍ താഴെ റോഡില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുടെ സ്‌ട്രേ ഡോഗ് വിക്ടിം കോംപന്‍സേഷന്‍ റെക്കമന്റേഷന്‍ കമ്മിറ്റിയാണ് ഉത്തരവിട്ടത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അമൃതപ്രിയക്ക് തുക കൈമാറാന്‍ തീരുമാനമെടുക്കുകയായിരുന്നു. തെരുവ് നായകളുടെ നിയന്ത്രണത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി കെ ബാബു അറിയിച്ചു.
കാഴരിയൂര്‍ പഞ്ചായത്തിന്റെ നടപടിയിലൂടെ തെരുവുനായയുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് പഞ്ചായത്തില്‍ നിന്നു നഷ്ടപരിഹാരം ലഭിക്കാനുള്ള വാതിലാണ് തുറക്കുന്നത്.

Content Highlights:
Keezhariyur panchayat in Kozhikode has decided to pay 52,000 rupees in compensation to Amruthapriya Lalees who was bitten by a stray dog in 2014. The decision follows an order by the Stray Dog Victim Compensation Recommendation Committee of the District Legal Services Society.