Home rss business malayalam ഏഷ്യൻ ഗെയിംസിൽ മലയാളി അഭിമാനം; വിദർശയ്ക്ക് വീണ്ടും വെള്ളി

ഏഷ്യൻ ഗെയിംസിൽ മലയാളി അഭിമാനം; വിദർശയ്ക്ക് വീണ്ടും വെള്ളി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

2026 ഏഷ്യൻ ഗെയിംസിൽ മലയാളി താരം വിദർശ കെ. വിനോദ് വീണ്ടും മെഡൽ നേട്ടം സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ ത്രീ പൊസിഷൻ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിക്കൊടുക്കുന്നതിൽ വിദർശ നിർണായക പങ്കുവഹിച്ചു.

വിദർശ, തിലോത്തമ സെൻ, അഷി ചോക്സി എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് വെള്ളി മെഡൽ നേടിയത്. മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിദർശയും തിലോത്തമ സെനും വ്യക്തിഗത ഇനത്തിന്റെ ഫൈനലിലേക്കും യോഗ്യത നേടി.

ഇതിന് മുൻപ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വിദർശ വെള്ളി മെഡൽ നേടിയിരുന്നു. ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ രണ്ടാമത്തെ വെള്ളി മെഡലാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദർശയുടെ അക്കൗണ്ടിലെത്തിയത്.

അതേസമയം, പുരുഷ മാരത്തണിൽ സാവൻ ബർവാൾ ഇന്ത്യയ്ക്ക് വെള്ളി മെഡൽ സമ്മാനിച്ചു. 44 വർഷത്തിന് ശേഷമാണ് ഏഷ്യൻ ഗെയിംസ് മാരത്തണിൽ ഇന്ത്യ മെഡൽ നേടുന്നത്. ആർച്ചറിയിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനവുമായി മുന്നേറുകയാണ്.