Home rss national malayalam പുതിയ വാർത്ത സഊദിക്ക് നേരെയുള്ള ഡ്രോണ്‍ ,മിസൈല്‍ ആക്രമണങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി

സഊദിക്ക് നേരെയുള്ള ഡ്രോണ്‍ ,മിസൈല്‍ ആക്രമണങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി

3
0

Source :- SIRAJLIVE NEWS

റിയാദ്  | യെമനിലെ ഹൂത്തി വിമതര്‍ ശനിയാഴ്ച പുലര്‍ച്ചെ സഊദി അറേബ്യ ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും സഖ്യസേന നശിപ്പിച്ചതായി സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍-മാലിക്കി പറഞ്ഞു

തെക്കുപടിഞ്ഞാറന്‍ നഗരമായ ഖമീസ് മുഷൈത് ലക്ഷ്യമാക്കി ഭീകരവാദികളായ ഹൂത്തി വിമതര്‍ വിക്ഷേപിച്ച രണ്ട് മിസൈലുകള്‍ സഖ്യസേനയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചു. മക്കയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന യാന്‍ബു, തായിഫ് നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നേരത്തെ സഖ്യ സേന തടഞ്ഞിരുന്നു

ഹൂതി ആക്രമണങ്ങളെത്തുടര്‍ന്ന്, എണ്ണ കയറ്റുമതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സഊദി തുറമുഖമായ യാമ്പു തുറമുഖത്തിന് സൈനിക സഹായങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ഈ പ്രദേശം സംരക്ഷിക്കുന്നതിനായി സൈനികര്‍, റഡാറുകള്‍, പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.

Content Highlights: The Saudi-led coalition intercepted two drones and two ballistic missiles launched by Yemen’s Houthi rebels towards Riyadh and Khamis Mushait. Coalition spokesperson Colonel Turki Al-Malki confirmed the air defense system thwarted the strikes. French President Emmanuel Macron announced defense support for the vital Yanbu port following repeated rebel threats.