Home rss national malayalam പുതിയ വാർത്ത മയക്ക് മരുന്ന് കടത്ത്; സഊദിയില്‍ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

മയക്ക് മരുന്ന് കടത്ത്; സഊദിയില്‍ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

3
0

Source :- SIRAJLIVE NEWS

ദമാം  | സഊദിയിലേക്ക് നിരോധിത മയക്ക് മരുന്ന് കടത്തിയ കേസില്‍ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കണ്ണൂര്‍ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41)/യുടെ ശിക്ഷയാണ് പ്രവിശ്യയില്‍ നടപ്പിലാക്കിയത്.

43 കിലോ വരുന്ന ലഹരിവസ്തുക്കള്‍ 2023ല്‍ ഒമാനില്‍ നിന്നും റോഡ് മാര്‍ഗ്ഗം സഊദിയിലേക്ക് കടത്തിയ സംഭവത്തിലാണ് അബൂട്ടി പിടിയിലായത്. ഇദ്ദേഹം ഓടിച്ചിരുന്നു ജി എം സി വാനില്‍ നിന്നും മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയായിരുന്നു

കേസില്‍ വിചാരണ കോടതി പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും സുപ്രികോടതിയും ശരിവെക്കുകയും,ശിക്ഷ നടപ്പാക്കാന്‍ രാജ കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് വധ ശിക്ഷ നടപ്പാക്കിയത്

Content Highlights: Saudi Arabia executed Kerala native Abutti Vellili in Dammam following his conviction for drug trafficking. He was arrested in 2023 for attempting to smuggle 43 kg of narcotics into the Kingdom from Oman via road. The sentence was carried out after the final approval by the royal decree.