Home rss national malayalam പുതിയ വാർത്ത ദക്ഷിണാഫ്രിക്കയില്‍ രണ്ടിടത്ത് കൂട്ട വെടിവെപ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയില്‍ രണ്ടിടത്ത് കൂട്ട വെടിവെപ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

3
0

Source :- SIRAJLIVE NEWS

ജോഹന്നാസ്ബര്‍ഗ് |  ദക്ഷിണാഫ്രിക്കയില്‍ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് കൂട്ട വെടിവെപ്പുകളിലായി 27 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ശനിയാഴ്ച വൈകുന്നേരം ജോഹന്നാസ്ബര്‍ഗിന് അടുത്തുള്ള ഒരു ബാറിലേക്ക് എട്ട് തോക്കുധാരികള്‍ അതിക്രമിച്ചു കയറി നടത്തിയ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കേപ് ടൗണിന് അടുത്തുള്ള ഒരു ടൗണ്‍ഷിപ്പിലെ വിനോദ കേന്ദ്രത്തിന് പുറത്തുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക.

സമീപ വര്‍ഷങ്ങളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ തടയാന്‍ രാജ്യം വലിയ തോതില്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇപ്പോഴത്തെ രണ്ട് ആക്രമണങ്ങള്‍ക്കും പിന്നിലുള്ള കാരണം എന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജോഹന്നാസ്ബര്‍ഗില്‍ നടന്ന ആക്രമണത്തില്‍ 13 പുരുഷന്മാരും 4 സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ മാസം ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനുള്ള പ്രതികാരമായിരിക്കാം ഈ ആക്രമണമെന്ന് ഡെപ്യൂട്ടി പ്രൊവിന്‍ഷ്യല്‍ പോലീസ് കമ്മീഷണര്‍ മേജര്‍ ജനറല്‍ ഫ്രെഡ് കെകാന പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്വാമാഖുത ടൗണ്‍ഷിപ്പിലെ ഒരു വീട് ആക്രമിച്ച് 11 പേരെ തോക്കുധാരികള്‍ കൊലപ്പെടുത്തിയ ദര്‍ബനിലെ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ രണ്ട് കൂട്ട വെടിവെപ്പുകള്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ അനധികൃത ആയുധങ്ങളുടെ ഉപയോഗം വ്യാപകമാണ്്. 6.2 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് പ്രതിദിനം ഏകദേശം 60 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Content Highlights: At least 27 people were killed in two separate mass shootings near Johannesburg and Cape Town in South Africa. Eight gunmen opened fire inside a bar, while another attack occurred outside an entertainment venue. Police are investigating potential gang motives behind the deadly attacks.