Home rss national malayalam പുതിയ വാർത്ത സഊദി അറേബ്യയുടെ 96-ാം ദേശീയ ദിനം; ഐ സി എഫ് ദമാം റീജിയന്‍ രക്തദാന ക്യാമ്പ് നടത്തി

സഊദി അറേബ്യയുടെ 96-ാം ദേശീയ ദിനം; ഐ സി എഫ് ദമാം റീജിയന്‍ രക്തദാന ക്യാമ്പ് നടത്തി

4
0

Source :- SIRAJLIVE NEWS

ദമാം  | സഊദി അറേബ്യയുടെ 96-ാം സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എഫ് ദമാം റീജിയന്‍ സഊദി ആരോഗ്യ വകുപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.’ഷെയര്‍ ദി ഗിഫ്റ്റ് ഓഫ് ലൈഫ്’ (Share the Gift of Life) എന്ന ശീര്‍ഷകത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസിഎഫ് സംഘടിപ്പിച്ചുവരുന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ സൗഹൃദത്തിന് പ്രവാസി സമൂഹം നല്‍കുന്ന ആദരവായി ഈ ജീവകാരുണ്യ പ്രവര്‍ത്തനം മാറി. തങ്ങളുടെ രണ്ടാം വീടായ സൗദിയിലെ സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ സാധിച്ചതില്‍ പങ്കെടുത്തവര്‍ വലിയ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്

ദമാം ഉതയിം ‘ദമീ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍’ നടന്ന പരിപാടിക്ക് ഐസിഎഫ് ചാപ്റ്റര്‍ സെക്രട്ടറി റാഷിദ് കാലിക്കറ്റ്, റീജിയന്‍ പ്രസിഡന്റ് അഹ്മദ് നിസാമി, സെക്രട്ടറി മുനീര്‍ തോട്ടട, ഫിനാന്‍ന്‍സ് സെക്രട്ടറി സാക്കിര്‍ മാന്നാര്‍,ഡോ: അബ്ദുല്‍ അസീസ് അവാദ്, ഡോ: ഹമാദ് അല്‍ഖിഷ, ഫഹദ് അല്‍യാമി, റീജിയന്‍ ഡെപ്യൂട്ടി പ്രസിഡന്റ്‌റുമാരായ സിദ്ദിഖ് സഖാഫി ഉറുമി, ശംസുദ്ദിന്‍ സഅദി, മജീദ് ചങ്ങനാശ്ശേരി, അബ്ദുല്‍ ഖാദര്‍സഅദി കൊറ്റുമ്പ,അഹ്മദ് തോട്ടട, ഹര്‍ഷാദ് എടയന്നൂര്‍, അന്‍വര്‍ തഴവ, അഷ്റഫ് ചാപ്പനങ്ങാടി, അബ്ദുല്ല കാന്തപുരം നേതൃത്വം നല്‍കി.

Content Highlights: ICF Dammam Region organized a blood donation camp to celebrate the 96th Saudi National Day in cooperation with the Saudi Health Ministry. Held at the Damee Blood Donation Center in Dammam, the event reflected expat solidarity and brotherhood with Saudi Arabia. Prominent leaders guided the drive.