Home rss national malayalam പുതിയ വാർത്ത ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി പിടിയില്‍

ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി പിടിയില്‍

3
0

Source :- SIRAJLIVE NEWS

ആലപ്പുഴ |  കോടംതുരുത്തിലെ ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. ശ്രീ ധനലക്ഷ്മി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലായിരുന്നു കവര്‍ച്ച.
സംഭവത്തില്‍ എറണാകുളം ഇളംകുന്നപ്പുഴ തെക്കന്‍ സ്വദേശി അനീഷ് (37) ആണ് പിടിയിലായത്. സ്ഥാപനത്തില്‍ നിന്ന് ലാപ്‌ടോപ്പുകളും സിസിടിവി കാമറയുടെ ഡിവിആറും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.

സെപ്റ്റംബര്‍ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തി മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Police arrested 37-year-old Aneesh for burglarizing Sree Dhanalakshmi Enterprises in Kodamthuruth, Alappuzha. The accused stole laptops and a CCTV DVR before escaping on a motorcycle on September 23. Following a swift investigation using CCTV footage, he was arrested and remanded by the court.