Source :- SIRAJLIVE NEWS
തിരുവനന്തപുരം | പെരുമാതുറ മുതലപ്പൊഴിക്ക് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. വെട്ടുതറ സ്വദേശി സ്റ്റീഫന്‍ ആണ് പിടിയിലായത്.
പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരന്‍ സദ്ദാം ഹുസൈന്‍ (31)എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
സ്റ്റീഫന്റെ വെട്ടേറ്റ് സദ്ദാം ഹുസൈന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കെതിരെയുമാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
Content Highlights: Main accused Stephen has been arrested for assaulting two brothers at a hotel near Muthalapozhi, Perumathura. Victims Saddam Dharik and Saddam Hussain suffered serious injuries during the early morning attack. Police registered an attempted murder case against Stephen and four others.




