Home rss national malayalam പുതിയ വാർത്ത ജില്ലാ മിഹ്‌റാബ് കോണ്‍ഫറന്‍സ് നാളെ മലപ്പുറത്ത്

ജില്ലാ മിഹ്‌റാബ് കോണ്‍ഫറന്‍സ് നാളെ മലപ്പുറത്ത്

3
0

Source :- SIRAJLIVE NEWS

മലപ്പുറം |  സമസ്ത സെന്റിനറിയുടെ ഭാഗമായി ജില്ലാ എക്സിക്യൂട്ടീവ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘മിഹ്‌റാബ് കോണ്‍ഫറന്‍സ്’ ചൊവ്വാഴ്ച മലപ്പുറത്ത് നടക്കും. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക-സാംസ്‌കാരിക അപചയങ്ങളെ ചെറുക്കാനും അവയെ ആരോഗ്യകരമായ രീതിയില്‍ പ്രതിരോധിക്കാനും പണ്ഡിതന്മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കേരള മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന സമഗ്ര മഹല്ല് പ്രോജക്റ്റിന്റെ പഠനവും ഇതുസംബന്ധിച്ച പ്രത്യേക സെഷനുകളും കോണ്‍ഫറന്‍സില്‍ നടക്കും. മലപ്പുറം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്തില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലുകളിലെ ഖാളി, ഖത്തീബ്, ഇമാം, സ്വദര്‍ എന്നിവരാണ് പ്രതിനിധികളായി പങ്കെടുക്കുക.

ജില്ലാ പ്രസിഡന്റ് വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, സമസ്ത കേന്ദ്ര മുശാവറ അംഗം ഹസന്‍ ബാഖവി പല്ലാര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.

മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സെക്രട്ടറി കെ. അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, സി.പി. സൈദലവി, പി.എം. മുസ്തഫ കോഡൂര്‍, സമസ്ത ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂര്‍, എസ് വൈ എസ് ജില്ലാ അധ്യക്ഷന്‍ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി, എസ് എം എ സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, എസ് ജെ എം ജില്ലാ അധ്യക്ഷന്‍ കുഞ്ഞീതു മുസ്ലിയാര്‍, എസ് എസ് എഫ് ജില്ലാ അധ്യക്ഷന്‍ മുശ്താഖ് സഖാഫി, ജില്ലാ സെക്രട്ടറി കെ.ടി. ത്വാഹിര്‍ സഖാഫി മഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പരിപാടിയുടെ വിജയത്തിനായി ചേര്‍ന്ന ജില്ലാ സ്വാഗതസംഘം കണ്‍വന്‍ഷനില്‍ ചെയര്‍മാന്‍ സുബൈര്‍ ഒറ്റത്തറ, കണ്‍വീനര്‍ സിദ്ദിഖ് മുസ്ലിയാര്‍, സിദ്ധീഖ് ഹാജി, സുല്‍ഫിക്കറലി സഖാഫി, ഇബ്രാഹിം ബാഖവി, അബ്ദുറഹീം കരുവള്ളി എന്നിവര്‍ പങ്കെടുത്തു.

Content Highlights: The District Mihrab Conference will be held in Malappuram tomorrow as part of the Samastha Centenary celebrations. Ponmala Abdul Qadir Musliyar will inaugurate the meet organized by the Kerala Muslim Jamaat Executive Council at Taj Auditorium. Key Islamic scholars and leaders will address the gathering