Home rss national malayalam പുതിയ വാർത്ത ഉത്തര്‍പ്രദേശില്‍ ഗാര്‍ഹിക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ ഗാര്‍ഹിക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്ക്

3
0

Source :- SIRAJLIVE NEWS

കാണ്‍പൂര്‍ | ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ ഗാര്‍ഹിക എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മല്‍വാന്‍ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്. പഴം-പച്ചക്കറി വ്യാപാരിയായ സുരേഷ് ഗുപ്തയുടെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് പൂര്‍ണമായി നിലംപൊത്തുകയും കുടുംബാംഗങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. സമീപത്തെ മറ്റ് ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത ഏഴുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ മരണപ്പെടുകയായിരുന്നു.

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
A tragic domestic LPG cylinder explosion in Uttar Pradesh claimed the lives of four people and left three others severely injured. Emergency teams rushed to the site for rescue operations. The injured were immediately shifted to a nearby hospital for emergency medical treatment.