Home rss business malayalam ശത്രുക്കളെ അറബിക്കടലിലേക്ക് തുരത്തി; ഹോർമൂസിൽ ഇറാന്റെ ശക്തി പ്രഖ്യാപിച്ച് ഖമനയി

ശത്രുക്കളെ അറബിക്കടലിലേക്ക് തുരത്തി; ഹോർമൂസിൽ ഇറാന്റെ ശക്തി പ്രഖ്യാപിച്ച് ഖമനയി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ നീണ്ട ഇടവേളയ്ക്ക് ശേഷം സുപ്രധാന പ്രസ്താവനയുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഇറാന്റെ മണ്ണിൽ നിന്ന് ശത്രുക്കളെ സൈന്യം അറബിക്കടലിലേക്ക് തുരത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ സൈന്യം ഹോർമൂസ് കടലിടുക്ക് സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോർമൂസ് കടലിടുക്കിന്റെ സംരക്ഷകരിൽനിന്ന് ശത്രുക്കൾക്ക് കനത്ത പ്രഹരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നെന്നും ഇനി അറബിക്കടലിന്റെ അതിർത്തി കടക്കാൻ അവർ ധൈര്യപ്പെടില്ലെന്നും ഖമനയി പറഞ്ഞു. അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അവർക്ക് തന്നെ അത് ദോഷകരമായി മാറുമെന്നും അറബിക്കടൽ അവരുടെ സാന്നിധ്യത്തിൽനിന്ന് മുക്തമാകുന്ന സമയം അടുത്തുവരികയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇറാൻ-ഇറാഖ് യുദ്ധത്തെയും 2024-ൽ ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയെ ഇസ്രയേൽ വധിച്ചതിന്റെ വാർഷികത്തെയും അനുസ്മരിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ഖമനയിയുടെ പരാമർശങ്ങൾ.

അതേസമയം, ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് ‘പൂർണ നിയന്ത്രണം’ സ്ഥാപിച്ചെന്ന ഇറാനിയൻ സൈനിക കമാൻഡറുടെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. കടലിടുക്കിന്മേൽ ഇറാന് പൂർണ നിയന്ത്രണമുണ്ടെന്ന അവകാശവാദങ്ങൾ തെറ്റാണെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈന്യം നൂതന അണ്ടർവാട്ടർ യുഎസ് ഡ്രോൺ പിടിച്ചെടുത്തെന്ന ടെഹ്‌റാന്റെ അവകാശവാദവും യുഎസ് സൈന്യം നിഷേധിച്ചു.