Home rss national malayalam പുതിയ വാർത്ത ശാഹി മസ്ജിദ് പൊളിച്ചുമാറ്റാന്‍ ശ്രമം; സംഘര്‍ഷം

ശാഹി മസ്ജിദ് പൊളിച്ചുമാറ്റാന്‍ ശ്രമം; സംഘര്‍ഷം

3
0

Source :- SIRAJLIVE NEWS

ഭോപാല്‍ | മധ്യപ്രദേശിലെ ഉജ്ജയിനില്‍ ചരിത്രപ്രസിദ്ധമായ ശാഹി മസ്ജിദിന്റെ ഒരുഭാഗം പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റു. 15 പേരെ കസ്റ്റഡിയിലെടുത്തു. ആര്‍ എ എഫ് ഉള്‍പ്പെടെ വന്‍തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

2028ല്‍ നടക്കുന്ന സിംഹസ്ഥ കുംഭമേളക്ക് മുന്നോടിയായി നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പള്ളിയുടെ ഒരുഭാഗം പൊളിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്. കാന്താള്‍ ചൗരഹക്കും ഗോപാല്‍ മന്ദിറിനും ഇടയിലുള്ള ഒരു കിലോ മീറ്ററോളം നീളത്തിലുള്ള റോഡ് 15 മീറ്ററായാണ് വീതികൂട്ടുന്നത്. ഛത്രി ചൗക്കിന് സമീപമുള്ള മസ്ജിദിന്റെ 11 അടിയോളമാണ് നിര്‍ദിഷ്ട റോഡ് അലൈന്‍മെന്റില്‍ ഉള്‍പ്പെടുത്തിയത്.

പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പള്ളി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും മസ്ജിദിന്റെ അവശേഷിക്കുന്ന കെട്ടിട ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഭാഗികമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും അത് മുഴുവന്‍ കെട്ടിടത്തെയും ബാധിക്കുമെന്ന് ഇമാം മുഹമ്മദ് ഇബ്റാഹീം ചൂണ്ടിക്കാട്ടി.

ഞായറാഴ്ച രാത്രി തന്നെ മസ്ജിദിന് സമീപം ഒത്തുകൂടിയ വലിയൊരു വിഭാഗം വിശ്വാസികള്‍ അവിടെ തുടരുകയായിരുന്നു. പള്ളിക്കമ്മിറ്റി പ്രതിനിധികളുമായി ധാരണയിലെത്തിയതായി റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പ്രതിഷേധം അലയടിച്ചു. പൊളിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഉജ്ജയിന്‍ പോലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു.

Content Highlights:
Tensions escalated in the area following an attempt to demolish the historic Shahi Masjid. Authorities have deployed security forces to prevent further clashes and maintain law and order. Local leaders called for restraint while officials monitor the situation to avoid unrest.