Home rss national malayalam പുതിയ വാർത്ത എ ഐക്ക് നിയന്ത്രണം അനിവാര്യം: ബില്‍ ഗേറ്റ്‌സ്

എ ഐക്ക് നിയന്ത്രണം അനിവാര്യം: ബില്‍ ഗേറ്റ്‌സ്

3
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | നിയന്ത്രണങ്ങളില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൂര്‍ണമായും നിരുത്തരവാദപരമെന്ന് ബില്‍ ഗേറ്റ്‌സ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്താത്തത് നിരുത്തരവാദപരമാണ്. അത് മാനവരാശിക്ക് ആഗോളതലത്തില്‍ വലിയ വിപത്തുണ്ടാക്കും. എ ഐ സാങ്കേതികവിദ്യ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചുള്ള എന്‍ബിസിയുടെ മീറ്റ് ദ പ്രസ്സ് പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗേറ്റ്‌സ്. കോടിക്കണക്കിന് ആളുകളുടെ മരണത്തിന് ഈ സാങ്കേതികവിദ്യ കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സാങ്കേതികവിദ്യ മനുഷ്യന്റെ മേല്‍നോട്ടത്തിന് അതീതമായി വളര്‍ന്ന് നിയന്ത്രണാതീതമാകാതിരിക്കാനും ആഗോളതലത്തില്‍ ഇത് വരുത്തിവച്ചേക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാനും ഈ മേഖലക്ക് കൃത്യമായ നിയന്ത്രണങ്ങളും ചട്ടക്കൂടുകളും ആവശ്യമാണെന്ന് പ്രമുഖ എ ഐ കമ്പനികളുടെ തലവന്മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ എ ഐ മാനവരാശിക്ക് തന്നെ വലിയൊരു ഭീഷണിയായേക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് ‘ക്ലൗഡ്’ നിര്‍മിച്ച ആന്ത്രോപിക് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡാരിയോ അമോഡേയ്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളോട് സംസാരിക്കവേ വ്യക്തമാക്കിയിരുന്നു.

Content Highlights:
Tech pioneer Bill Gates has emphasized the urgent need for comprehensive artificial intelligence regulation. Speaking on technological advancement, he urged policymakers to balance AI innovation with safety measures. Gates highlighted potential risks associated with unregulated AI deployment across industries.