Home rss national malayalam പുതിയ വാർത്ത കളിക്കുന്നതിനിടെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണു; പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങളായ കുഞ്ഞുങ്ങള്‍ മരിച്ചു

കളിക്കുന്നതിനിടെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണു; പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങളായ കുഞ്ഞുങ്ങള്‍ മരിച്ചു

6
0

Source :- SIRAJLIVE NEWS

പാലക്കാട് | കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ വീട്ടിലെ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചുവയസ്സുകാരി ജനിഫര്‍ ജൂലിയറ്റും മൂന്നുവയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫറുമാണ് മരിച്ചത്. മേനോന്‍പാറ കൂരാന്‍കാട്ടിലുള്ള വീട്ടിലാണ് ദാരുണാപകടം.

കുട്ടികള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മാതാവ് അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് കുട്ടികള്‍ വീടിനുള്ളില്‍ കളിക്കുകയായിരുന്നു. പിന്നീട് കുട്ടികളുടെ ശബ്ദം കേള്‍ക്കാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ബാത്ത്റൂമിലെ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഏകദേശം മൂന്നടി ഉയരമുള്ള ടാങ്കില്‍ നിന്ന് കുട്ടികളെ പുറത്തെടുത്ത് ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
Two young siblings tragically lost their lives after falling into a household water tank while playing in Kozhinjampara, Palakkad. The accidental drowning has shocked the local community as authorities investigate the event. Local residents and emergency services rushed to help following the incident.