Home rss national malayalam പുതിയ വാർത്ത യുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശം; ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം ഒലിച്ചു പോയെന്ന്...

യുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശം; ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം ഒലിച്ചു പോയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി: പിണറായി വിജയന്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാനത്ത് പത്ത് വര്‍ഷമായി ഇല്ലാതിരുന്ന പവര്‍ കട്ട് യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ തിരികെ വന്നു. ആരോഗ്യരംഗം തകര്‍ച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാള്‍മാരുടെയും സ്പോണ്‍സര്‍ഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്

പ്രകൃതി ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും മദ്യലോബിക്കും സൗജന്യങ്ങള്‍ നല്‍കുകയാണ്. സംഘപരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരുമായി സര്‍ക്കാര്‍ അധഃപതിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമര്‍ഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും പിണറായി പറഞ്ഞു

യുഡിഎഫ് സര്‍ക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവര്‍ക്കും അപഹസിച്ചവര്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളില്‍ തളരാതെ, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേര്‍ക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങള്‍.വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച് ഈ തിളക്കമാര്‍ന്ന വിജയം ഉറപ്പാക്കാന്‍ രാപ്പകല്‍ പ്രയത്നിച്ച എല്‍ഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു

Content Highlights: Local by-election results reflect strong public resentment against the UDF government, stated Pinarayi Vijayan. He criticized the administration for stalling welfare schemes like Life Mission and KIFB projects. Vijayan thanked LDF workers for overcoming media propaganda to secure victory.