Home rss national malayalam പുതിയ വാർത്ത യു പിയില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ 5 ലക്ഷം രൂപക്ക് വിറ്റു; മാതാപിതാക്കള്‍ ഉള്‍പ്പെടെ...

യു പിയില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ 5 ലക്ഷം രൂപക്ക് വിറ്റു; മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

4
0

Source :- SIRAJLIVE NEWS

ബിജ്നോര്‍ | ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ 5 ലക്ഷം രൂപക്ക് വിറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ശബ്നം എന്ന സ്ത്രീയുടെ 15 ദിവസം പ്രായമായ കുഞ്ഞിനെ ഗ്രാമവാസിയായ ഷഫീഖാന്‍ വിറ്റുവെന്ന് കാണിച്ച് ശബ്നമിന്റെ സഹോദരന്‍ താജുദ്ദീന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെപ്തംബര്‍ 28 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 5 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിറ്റതെന്ന് പോലീസ് കണ്ടെത്തി.

കുഞ്ഞിനെ വിറ്റ മാതാപിതാക്കളായ ശബ്നം, ഭര്‍ത്താവ് ഫര്‍മാന്‍ എന്നിവര്‍ക്ക് പുറമെ ഇടനിലക്കാരനായ ഷഫീഖാന്‍, ജിതേന്ദ്ര, കപില്‍, കുഞ്ഞിനെ വാങ്ങിയ സുലോചന എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു