Home rss business malayalam തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ബിജെപിക്കെതിരെ കോൺഗ്രസ് ആരോപണം

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ബിജെപിക്കെതിരെ കോൺഗ്രസ് ആരോപണം

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ബേക്കറി ജംഗ്ഷനിലെ ജില്ലാ കോൺഗ്രസ് ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ് കണ്ടെത്തിയത്. രാത്രിയിലോ പുലർച്ചെയോ ആയിരിക്കാം ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയുമായുള്ള തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.

അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ബിജെപിയും യുവമോർച്ചയും നടത്തിയ ആക്രമണമാണ് ഡിസിസി ഓഫീസിന് നേരെയുണ്ടായതെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.

സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. മന്ത്രിമാരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉടൻ സംഭവസ്ഥലത്തെത്തുമെന്നാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.