Home rss national malayalam പുതിയ വാർത്ത മന്ത്രി ജനീഷിനെ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ; കോണ്‍ഗ്രസ്

മന്ത്രി ജനീഷിനെ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ; കോണ്‍ഗ്രസ്

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരായ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമായെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മന്ത്രിയെ ആക്രമിച്ചവരെയും ഗൂഢാലോചന നടത്തിയ സിപിഎംഡിവൈഎഫ്‌ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി പ്രാവശ്യം വാഹനത്തിന് നേരെ ആക്രമണമുണ്ടായി. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം നടത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നതെന്നും ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Content Highlights:
Congress condemned the attack on Sports Minister OJ Janeesh in Kannur, alleging CPM leadership involvement. The Chief Minister’s Office stated conspirators and attackers will face legal action. Congress claimed CPM is inciting violence to distract from recent election losses.