Home rss business malayalam യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനത്തിന്റെ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയും; പിണറായി വിജയൻ

യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനത്തിന്റെ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയും; പിണറായി വിജയൻ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംഘപരിവാറിനെതിരെയെന്ന പേരിൽ ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ യഥാർഥ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആർഎസ്എസിനെ പ്രീതിപ്പെടുത്താനും സർക്കാരിന്റെ ഭരണപരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുമുള്ള ആസൂത്രിത നീക്കമാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമെന്ന് പിണറായി വിജയൻ ആരോപിച്ചു.

ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും സ്വന്തം മന്ത്രിമാരെ വഴിയിൽ തടഞ്ഞിട്ടും സംഘപരിവാറിനെതിരെ പ്രതികരിക്കാൻ എംപിമാരോ മറ്റ് ജനപ്രതിനിധികളോ യൂത്ത് കോൺഗ്രസ് പ്രവർത്തകരോ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാകുന്നതായും പിണറായി വിജയൻ ആരോപിച്ചു.

കേരള പൊലീസിന്റെ നടപടികൾ അപലപനീയമാണെന്നും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.