Home rss national malayalam പുതിയ വാർത്ത മദീനയിലെ പവര്‍ സ്റ്റേഷന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

മദീനയിലെ പവര്‍ സ്റ്റേഷന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

3
0

Source :- SIRAJLIVE NEWS

മദീന | മസ്ജിദുന്നബവിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സിവിലിയന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ സ്റ്റേഷന് നേരെ യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി യമനിലെ അറബ് സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും മൊത്തത്തിലുള്ള വൈദ്യുതി ശൃംഖലയെ ബാധിച്ചിട്ടില്ലെന്നും തടസ്സമില്ലാതെ വൈദ്യുതി വിതരണം തുടരുന്നുണ്ടെന്നും സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

മദീനയിലെ ത്വയ്ബ പവര്‍ ഡിസ്ട്രിബ്യൂഷന്‍ സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതിലൂടെയും പ്രവര്‍ത്തന അവലോകനത്തിലൂടെയും ഇത് ഹൂതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് സ്ഥിരീകരിച്ചതായി തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

മക്കയിലെയും മദീനയിലെയും ഇരു ഹറമുകളെയും നിരന്തരം ലക്ഷ്യമിടാനും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്താനുമുള്ള ഹൂതികളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സഖ്യസേന പ്രസ്താവനയില്‍ ആരോപിച്ചു. ഇരു ഹറമുകളുടെയും സംരക്ഷണം ഉറപ്പാക്കാനും മക്കയിലെയും മദീനയിലെയും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും ഹൂതികളുടെ ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ തുടരുമെന്നും സഖ്യസേന വ്യക്തമാക്കി.

Content Highlights: A Houthi drone attack targeted the Taibah power station in Madinah, causing disruption to local power infrastructure. The Saudi-led coalition confirmed the incident and pledged decisive action against the militia. Security measures have been escalated around critical facilities following the strike.