Source :- SIRAJLIVE NEWS
കാസര്‍കോട്| കാസര്‍കോട് വെസ്റ്റ് എളേരി വരക്കാട് കുഴല്‍ കിണര്‍ ഡ്രില്ലിംഗ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു. പുലര്‍ച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്.
ജെയ്‌സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ക്രെയിന്‍ വീടിന്റെ ടെറസില്‍ തട്ടി നിന്നത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.
എന്നാല്‍, വാഹനത്തിലെ രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights:
Two workers from Madhya Pradesh and Chhattisgarh died when a borewell drilling lorry overturned onto a rented house at Varakkad in West Eleri, Kasaragod. The accident happened around 2 AM when the lorry lost control on a slope. A major tragedy was averted as the crane caught on the terrace.



