Home rss national malayalam പുതിയ വാർത്ത സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പുതുക്കാം

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പുതുക്കാം

4
0

Source :- SIRAJLIVE NEWS

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കുള്ള സെൻ ട്രൽ സെക്ടർ സ്കോളർഷിപ്പ് പുതുക്കാൻ അവസരം. കോളജ്/സർവകലാശാല വിദ്യാർഥികൾക്കായി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പാണിത്.

സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 27 ശതമാനം ഒ ബി സിക്കാർക്കും. ഓരോ വിഭാഗത്തിലെയും 5 ശതമാനം ഭിന്നശേഷി വിഭാഗത്തിനും നീക്കിവെച്ചിട്ടുണ്ട്.

സ്കോളർഷിപ്പ് പുതുക്കുന്നതിനായി വാർഷികപരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരുമുണ്ടായിരിക്കണം.പുതുക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.

മതിയായ മാർക്ക്, ഹാജർ എന്നിവ ഇല്ലാത്തപക്ഷം, റിന്യൂവൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്നാൽ തുടർവർഷ ങ്ങളിൽ യോഗ്യതയുണ്ടെങ്കിൽ റിന്യൂവൽ ചെയ്യാം. എന്നാൽ, റിന്യൂവൽ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.

സ്കോളർഷിപ്പ് തുക

ഒരു വർഷം ബിരുദ വിദ്യാർഥികൾക്ക് 12,000 രൂപയും ബിരുദാനന്തര ബിരുദക്കാർക്ക് 20,000 രൂപയും അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രൊഫഷനൽ കോഴ്‌സുകൾക്ക് (നാല്, അഞ്ച് വർഷങ്ങളിൽ) വർഷം 20,000 രൂപയും സ്കോളർഷിപ്പ് ലഭിക്കും.

ടെക്നിക്കൽ കോഴ്‌സുകളായ ബി ടെക്, ബി ഇ പ്രോഗ്രാമുകൾക്ക് ആദ്യ മൂന്ന് വർഷം 12,000 രൂപയും നാലാംവർഷം 20,000 രൂപയും ലഭിക്കും.

ബിരുദതലം മുതൽ (പ്രൊഫഷനൽ കോഴ്‌സ് ഉൾപ്പെടെ) പരമാവധി അഞ്ച് വർഷത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.

യോഗ്യത

അംഗീകൃത സംസ്ഥാന ബോർഡ് നടത്തിയ പന്ത്രണ്ടാംക്ലാസ്സ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാംവർഷം ചേർന്നവരുമായിരിക്കണം. കുടുംബ വാർഷികവരുമാനം ആകെ 4.5 ലക്ഷം രൂപ കവിയരുത്. പ്രായം: 18-25

അപേക്ഷകർക്ക് നാഷനലൈസ്‌ഡ്/ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബേങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തംപേരിൽ സാധുവായ ആധാർ ലിങ്ക് ചെയ്തിട്ടുള്ള സേവിംഗ്സ് ബേങ്ക് അക്കൗണ്ട് വേണം.

കറസ്പോണ്ടൻസ് കോഴ്‌സ്/ വിദൂരവിദ്യാഭ്യാസം, ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നവർക്ക് അപേക്ഷിക്കാനാകില്ല. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവരും അർഹരല്ല. പുതിയ അപേക്ഷകർക്കുള്ള സമയപരിധി പോർട്ടലിൽ പിന്നീട് പ്രസിദ്ധീകരിക്കും.

അപേക്ഷ

scholarship.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, വരുമാനം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയിൽനിന്നുള്ള പ്രവേ ശനറിപോർട്ട് സഹിതം സ്ഥാപന മേധാവി മുന്പാകെ സമർപ്പിക്കണം.

ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ അപേക്ഷ പരിശോധിച്ച് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കും.
സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക് scholarships.gov. in, dcescholarship.kerala.gov.in സന്ദർശിക്കുക.

Content Highlights:
Renewal applications for the Central Sector Scholarship are now open for eligible college and university students. The scheme reserves 50 percent of seats for female students and provides financial aid up to Rs 20,000 annually. Interested applicants must apply online at scholarship.gov.in.