Home rss national malayalam പുതിയ വാർത്ത അലൈഡ് ഹെൽത്ത് കോഴ്സിന് അപേക്ഷിക്കൂ

അലൈഡ് ഹെൽത്ത് കോഴ്സിന് അപേക്ഷിക്കൂ

3
0

Source :- SIRAJLIVE NEWS

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിൽ അലൈഡ് & ഹെൽത്ത്‌കെയർ/ ഫാർമസി/ ഹെൽത്ത് ഇൻസ്പെക്ടർ/ഡെന്റൽ ഡിപ്ലോമ കോഴ്സുകളിൽ 2026-27 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏത് കോഴ്സിന് ചേർന്നാലും ഒരൊറ്റ അപേക്ഷ നൽകിയാൽ മതിയാകും. സർവീസ് ക്വാട്ടക്കാർക്ക് ഓപൺ ക്വാട്ടയിലേക്ക് വേറെ അപേക്ഷ നൽകുന്നതിന് തടസ്സമില്ല. ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന സ്ഥിരീകരണം 18ന് മുന്പ് നടത്തണം.

യോഗ്യതാ പരീക്ഷയിലെ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക. ജനറൽ അപേക്ഷകരും സർവീസ് ക്വാട്ടക്കാരും 600 രൂപ അപേക്ഷാഫീസ് അടക്കണം. പട്ടിക വിഭാഗക്കാർക്ക് 300 രൂപയാണ് ഫീസ്. വിവരങ്ങൾക്ക് www.lbscentre.kerala.gov.in സന്ദർശിക്കുക.

സ്വകാര്യ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അതത് മാനേജ്‌മെന്റുകൾ അലോട്ട്മെന്റ് നടത്തും. സർക്കാറുമായി കരാർ ഒപ്പുവെക്കുന്ന സ്വകാര്യസ്വാശ്രയ കോളജടക്കം എല്ലാ സ്ഥാപനങ്ങളിലും സർക്കാർ സീറ്റുകളിൽ പ്രവേശനം നടത്തുന്നുണ്ട്.

ഡിപ്ലോമ കോഴ്സുകൾ

രണ്ട് വർഷമാണ് ഡിപ്ലോമ കോഴ്‌സുകളുടെ കാലാവധി.

ഹെൽത്ത് ഇൻസ്പെക്ടർ, റേഡിയോളജിക്കൽ ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, ഡെന്റൽ മെക്കാനിക്സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡെന്റൽ ഓപറേറ്റിംഗ് റൂം അസ്സിസ്റ്റന്റ്‌സ് എന്നീ മേഖലകളിലാണ് ഡിപ്ലോമ കോഴ്സുകൾ ലഭ്യമാകുന്നത്.

റേഡിയോ തെറാപ്പി ടെക്‌നോളജി, ഒഫ്താൽമിക് അസ്സിസ്റ്റന്റ്‌, അനസ്തേഷ്യ & ഓപറേഷൻ തിയേറ്റർ ടെക്നോളജി, കാർഡിയോ വാസ്‌കുലർ ടെക്നോളജി, ന്യൂറോടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്‌കോപിക് ടെക്നോളജി, റെസ്പിറേറ്ററി ടെക്നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെന്റ് ടെക്നോളജി ഡിപ്ലോമ കോഴ്‌സുകളുടെ ദൈർഘ്യം രണ്ടര വർഷമാണ്. രണ്ട് വർഷവും മൂന്ന് മാസവുമാണ് ഫാർമസി ഡിപ്ലോമയുടെ കാലാവധി.

യോഗ്യത

ഫാർമസി/അനസ്തേഷ്യ & ഓപറേഷൻ തിയേറ്റർ ടെക്നോളജി: ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി ഐച്ഛികമായി പഠിച്ച് പ്ലസ്ടു ജയിച്ചിരിക്കണം. ബയോളജിക്ക് പകരം മാത്‌സ് ആയാലും മതി. വി എച്ച് എസ്‌ സിയിലെ എ, ബി ഗ്രൂപ്പുകാരെയും പരിഗണിക്കും.

ഹെൽത്ത് ഇൻസ്‌പെക്ടർ: ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് മൊത്തം 40 ശതമാനം എങ്കിലും മാർക്കോടെ പ്ലസ്ടു പാസ്സായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് 35 ശതമാനം മതി.

മെഡിക്കൽ ലാബ് ടെക്നോളജി/ഡയാലിസിസ് ടെക്നോളജി /റെസ്പിറേറ്ററി ടെക്നോളജി: ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ ഐച്ഛികമായി പഠിച്ച പ്ലസ്ടു.

മറ്റ് കോഴ്‌സുകൾ: ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് പ്ലസ്ടുവിൽ മൊത്തം 40 ശതമാനം മാർക്ക് വേണം. പട്ടിക വിഭാഗക്കാർക്ക് 35 ശതമാനം മതി. വി എച്ച് എസ് സിക്കാർക്കും പ്രവേശനമുണ്ട്.

ഡിസംബർ 31ന് 17 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല. പക്ഷേ സർവീസ് ക്വാട്ടക്കാരുടെ പ്രായം 49 കവിയരുത്. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് എൽ ബി എസ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0471-2560364.

Content Highlights:
LBS Centre Kerala has invited online applications for various Allied Healthcare, Pharmacy, Health Inspector, and Dental Diploma courses for 2026-27. Candidates can submit a single application for multiple courses via lbscentre.kerala.gov.in by October 15. Admissions are based on Plus Two marks.