Home rss national malayalam പുതിയ വാർത്ത എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ്; ആദ്യ ദിനം കർണാടക മുന്നിൽ

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ്; ആദ്യ ദിനം കർണാടക മുന്നിൽ

3
0

Source :- SIRAJLIVE NEWS

ചെന്നൈ | എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ 275 പോയിന്റുകളുമായി കർണാടക ഒന്നാം സ്ഥാനത്ത്. 246 പോയിന്റ് നേടിയ കേരളമാണ് തൊട്ടുപിന്നിൽ. 198 പോയിന്റോടെ ജമ്മു കശ്മീർ മൂന്നാം സ്ഥാനത്താണ്. ഹരിയാന (191), മധ്യപ്രദേശ് വെസ്റ്റ് (185) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.

ഡൽഹി (184), ആന്ധ്രാപ്രദേശ് വെസ്റ്റ് (166), പശ്ചിമ ബംഗാൾ (158), ഗുജറാത്ത് (137), മഹാരാഷ്ട്ര വെസ്റ്റ് (116) എന്നിവർ ആദ്യ പത്തിൽ ഇടംനേടി. തമിഴ്നാട് (114), മഹാരാഷ്ട്ര ഈസ്റ്റ് (99), യു പി വെസ്റ്റ് (95) തുടങ്ങിയ ടീമുകൾ പിന്നിലായുണ്ട്. ആകെ 103 മത്സരങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികളാണ് മാറ്റുരച്ചത്. 26 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് എട്ട് വിഭാഗങ്ങളിലായി നടക്കുന്ന 103 ഇനങ്ങളിൽ മത്സരിക്കുന്നത്. എഴുത്ത്, പ്രസംഗം, വായന, ആലാപനം തുടങ്ങി വിവിധ സാഹിത്യ-സർഗാത്മക വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അണിനിരന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന്റെ ആറാം പതിപ്പ് നാളെ സമാപിക്കും. ചെന്നൈ ഷിറാസ് മഹാലിൽ നടന്ന സംഗമത്തിൽ എഴുത്തുകാരനും ചരിത്രകാരനുമായ കൊമ്പൈ എസ് അൻവർ, തമിഴ്നാട് മുസ്‌ലിം സർവീസ് മൂവ്മെന്റ് ജന. സെക്രട്ടറി പ്രൊഫ. ഡോ. സെമുമു മുഹമ്മദ് അലി, മദ്രാസ് സർവകലാശാല ജെ ബി എ എസ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് എച്ച് ഒ ഡോ. പി കെ അബ്ദുർറഹ്‌മാൻ, ആർ എസ് സി ഗ്ലോബൽ സെക്രട്ടറി മുഹമ്മദ് റാഷിദ് അലി, തമിഴ്നാട് മുസ്‌ലിം ജമാഅത്ത് കോ-ഓർഡിനേറ്റർ ശബീർ അലി സംസാരിച്ചു. ഇന്നലെ വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. ലോക്‌സഭാ എം പി ശശികാന്ത് സെന്തിൽ, തമിഴ്നാട് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹൻ, തമിഴ്നാട് ജമാഅത്തുൽ ഉലമാ പ്രസിഡന്റ് ഖാജാ മുഈനുദ്ദീൻ ബാഖവി, ചെന്നൈ മലേഷ്യൻ കോൺസൽ ജനറൽ കെ ശരവണ കുമാർ, ജെ എം എച്ച് ആസൻ മൗലാന എം എൽ എ, അബ്ദുൽ ഖാദിർ സിറാജി, ഖാജാ മുഈനുദ്ദീൻ ജമാലി, എൻ എ അബ്ദുൽ അസീസ് സേട്ട്, അഡ്വ. സിയാവുദ്ദീൻ, കമാലുദ്ദീൻ സഖാഫി സംസാരിച്ചു.

Content Highlights: Karnataka leads the first day of the SSF National Sahityotsav in Chennai with 275 points, followed by Kerala with 246 points. Over 1,000 students from 26 states are competing across 103 categories in literary and artistic events. Prominent leaders and dignitaries addressed the gathering, which concludes tomorrow at Shiraz Mahal.