Home rss national malayalam പുതിയ വാർത്ത ഏത് സാഹചര്യത്തിലും രാജ്യത്ത് ഇസ്‌റാഈലിന്റെ സാന്നിധ്യം അംഗീകരിക്കില്ല: സോമാലിയന്‍ പ്രസിഡന്റ്

ഏത് സാഹചര്യത്തിലും രാജ്യത്ത് ഇസ്‌റാഈലിന്റെ സാന്നിധ്യം അംഗീകരിക്കില്ല: സോമാലിയന്‍ പ്രസിഡന്റ്

3
0

Source :- SIRAJLIVE NEWS

മൊഗാദിഷു | ഏത് സാഹചര്യത്തിലും രാജ്യത്ത് ഇസ്‌റാഈലിന്റെ സാന്നിധ്യം അംഗീകരിക്കില്ലെന്ന് സോമാലിയ. പശ്ചിമേഷ്യയിലെ പ്രതിസന്ധികളിലേക്ക് തങ്ങളെ വലിച്ചിഴക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്നും സോമാലിയന്‍ പ്രസിഡന്റ് ഹസ്സന്‍ ഷെയ്ഖ് മുഹമൂദ് ‘അല്‍ ജസീറ’യോട് പറഞ്ഞു.

രാജ്യത്തെ ബെര്‍ബെറയില്‍ നാവിക താവളം സ്ഥാപിക്കാനും അവിടുത്തെ വിമാനത്താവളം ഉപയോഗിക്കാനും ഇസ്‌റാഈല്‍ പദ്ധതിയിടുന്നതായി മുഹമൂദ് ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളുടെയും ഇറാന്റെയും സമീപത്തേക്ക് കൂടുതലായി എത്തുകയാണ് ഇതിലൂടെ അവരുടെ യഥാര്‍ഥ ലക്ഷ്യമെന്നും എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ സോമാലിയന്‍ പ്രസിഡന്റ് പ്രതികരിച്ചു.

സോമാലിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള, സ്വയം പ്രഖ്യാപിത റിപബ്ലിക്കായ സോമാലിലാന്‍ഡിലെ ഏദന്‍ ഉള്‍ക്കടല്‍ തീരത്തുള്ള ഒരു തുറമുഖ നഗരമാണ് ബെര്‍ബെറ. സോമാലിലാന്‍ഡിനെ കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, മൊഗാദിഷു (സോമാലിയന്‍ സര്‍ക്കാര്‍) സോമാലിലാന്‍ഡിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. തന്ത്രപ്രധാനമായ ബാബ് അല്‍-മന്‍ദെബ് കടലിടുക്കിന് സമീപം, കടലിനപ്പുറം യെമന് അഭിമുഖമായാണ് ബെര്‍ബെറ സ്ഥിതി ചെയ്യുന്നത്. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഈ മേഖലയില്‍ ഇസ്‌റാഈലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

‘ഇസ്‌റാഈലിന്റെ നീക്കങ്ങള്‍ നമ്മുടെ രാജ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികളെ തങ്ങള്‍ അതിജീവിക്കും. ഇസ്‌റാഈലിന്റെ പദ്ധതികള്‍ ‘ഗ്രേറ്റര്‍ ഇസ്രായേല്‍’ (Greater Israel) എന്ന ആശയത്തിന്റെ ഭാഗമാണ്.’- മുഹമൂദ് പറഞ്ഞു.

Content Highlights:
Somali President Hassan Sheikh Mohamud declared that Somalia will never accept Israel’s presence under any circumstances. Speaking on international foreign policy, he reiterated unwavering solidarity with the Palestinian cause and the people of ഗസ്സ. The stance reinforces Somalia’s firm diplomatic position.