Home rss national malayalam പുതിയ വാർത്ത സനയില്‍ വ്യോമാക്രമണം നടത്തി സര്‍ക്കാര്‍ സേന; സംഘര്‍ഷം സാധാരണക്കാരെ പലായനത്തിന് നിര്‍ബന്ധിതരാക്കുന്നു

സനയില്‍ വ്യോമാക്രമണം നടത്തി സര്‍ക്കാര്‍ സേന; സംഘര്‍ഷം സാധാരണക്കാരെ പലായനത്തിന് നിര്‍ബന്ധിതരാക്കുന്നു

3
0

Source :- SIRAJLIVE NEWS

സന | യമനില്‍ സഊദി പിന്തുണയുള്ള സര്‍ക്കാര്‍ സേന ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയില്‍ വ്യോമാക്രമണം നടത്തി. സംഘര്‍ഷം മൂലം കൂടുതല്‍ സാധാരണക്കാര്‍ക്ക് പലായനം ചെയ്യേണ്ട അവസ്ഥയിലാണ്.

അതിനിടെ, ഇറാനുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതികരണവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. എളുപ്പവഴിയോ അതോ കടുപ്പമേറിയ വഴിയോ ഏത് രീതിയിലാകും എന്നത് മാത്രമാണ് ഇനി അറിയാനുള്ളതെന്നും ട്രംപ് പറഞ്ഞു.

ഒമാന്‍ തീരത്ത് ശനിയാഴ്ച ഒരു ക്രൂഡ് ഓയില്‍ ടാങ്കറിനു നേരെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) അറിയിച്ചു. മേഖലയില്‍ രണ്ടു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കപ്പല്‍ ആക്രമണമാണിത്. ഗസയിലും തെക്കന്‍ ലബനാനിലും ഇസ്‌റാഈല്‍ സേന ആക്രമണം തുടരുകയാണ്. ഫലസ്തീന്‍ മേഖലയില്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Content Highlights:
Government forces have executed targeted airstrikes in Sanaa, intensifying the ongoing conflict. The escalating violence is forcing large numbers of civilians to flee their homes for safety. Local authorities report growing humanitarian concerns as displacement worsens across the region.