Source :- SIRAJLIVE NEWS
മീററ്റ് | കാമുകിയോടൊപ്പം ഭാര്യയുടെ മുന്നില്‍പ്പെട്ട യുവാവ് വണ്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭാര്യയെ ബോണറ്റില്‍ കിടത്തി 100 മീറ്ററോളം കാറൊടിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ശനിയാഴ്ച വൈകിട്ടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മായങ്ക് എന്ന യുവാവ് മഹി എന്ന സ്ത്രീയോടൊപ്പം കാറില്‍ വന്ന് മോമോസ് കഴിക്കുന്നതിനിടയിലാണ് ഭാര്യ സുനിത ഇവരെ നേരില്‍ കണ്ടത്. ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതോടെ പ്രകോപിതയായ സുനിത കാറിന്റെ ചില്ലില്‍ അടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഉടന്‍തന്നെ പരിഭ്രാന്തനായ മായങ്ക് കാര്‍ ലോക്ക് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
കാറിനു മുന്നില്‍ തടസ്സം നിന്ന സുനിത ബോണറ്റിലേക്ക് വീണെങ്കിലും വണ്ടി നിര്‍ത്താതെ മയങ്ക് 100 മീറ്ററോളം മുന്നോട്ട് പോയി. രക്ഷിക്കണേ എന്ന് നിലവിളിച്ചുകൊണ്ട് യുവതി ബോണറ്റില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പിന്‍ന്തുടര്‍ന്നതോടെ ഇയാള്‍ക്ക് കാര്‍ നിര്‍ത്തേണ്ടി വന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് യുവതിയെ രക്ഷിക്കുകയും ഇരുവരെയും പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ സുനിതയുടെ പരാതിയില്‍ മായങ്കിനെതിരെയും മഹിക്കെതിരെയും പോലീസ് കേസെടുത്തു.
Content Highlights: A man in Meerut dragged his wife on his car bonnet for 100 meters after she caught him with another woman. Locals chased the vehicle, rescued the woman, and handed the man over to the police. Authorities registered a case against the husband and his female friend based on the wife’s complaint.



