Home rss national malayalam പുതിയ വാർത്ത കഴുത്തില്‍ ബെല്‍ട്ട് മുറുക്കി മരണം ഉറപ്പാക്കി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് വിദേശത്തുനിന്നെത്തിയ ഭാര്യ

കഴുത്തില്‍ ബെല്‍ട്ട് മുറുക്കി മരണം ഉറപ്പാക്കി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് വിദേശത്തുനിന്നെത്തിയ ഭാര്യ

3
0

Source :- SIRAJLIVE NEWS

കൊല്ലം | കുഴഞ്ഞുവീണ് മരിച്ചെന്ന് പ്രചരിപ്പിച്ച ഗൃഹനാഥന്റെ മരണം വിദേശത്തുനിന്നെത്തിയ ഭാര്യ നടത്തിയ കൊലപാതകമെന്ന് കണ്ടെത്തി. ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ലേഖ മേരി പോലീസിനോട് സമ്മതിച്ചു.

ലേഖമേരി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. തന്റെ പണം ഉപയോഗിച്ചു വാങ്ങിയ വസ്തു തന്റെ പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് ലേഖ പോലീസിനോട് പറഞ്ഞത്. കഴുത്തില്‍ ബെല്‍ട്ട് മുറുക്കി മരണം ഉറപ്പാക്കിയെന്നാണ് ഭാര്യ മൊഴി നല്‍കിയത്.

രാജു കുഴഞ്ഞു വീണെന്നായിരുന്നു ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ കഴുത്തില്‍ ശക്തമായി അമര്‍ത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി ഡോക്ടര്‍ പോലിസിനെ അറിയിച്ചു. തുടര്‍ന്ന് പോലിസ് ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്.
വെള്ളിയാഴ്ച രാവിലെ 5.30ഓടെ വീട്ടില്‍ കുഴഞ്ഞുവീണെന്ന് കാട്ടി രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അസ്വാഭാവിക മരണമറിഞ്ഞെത്തിയ പോലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബന്ധുക്കള്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജുവിനു വിഷം കൊടുത്തതായും പോലീസിനു സംശയമുണ്ട്. രാജുവിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Content Highlights:
The death of Cherumoodu native Raju Edward, initially reported as a collapse, was revealed to be a murder by his wife Lekha Mary. Lekha confessed to Kundara police that she strangled him with a belt over a property dispute after returning from abroad. The post-mortem confirmed strangulation.