Home rss business malayalam ഫഹദിന്റെ മകളാകുമെന്ന് അറിഞ്ഞില്ല; ‘മാലിക്’ ഓഡിഷൻ അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

ഫഹദിന്റെ മകളാകുമെന്ന് അറിഞ്ഞില്ല; ‘മാലിക്’ ഓഡിഷൻ അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഫഹദ് ഫാസിൽ നായകനായെത്തിയ ഹിറ്റ് ചിത്രം ‘മാലിക്’ സിനിമയിലേക്ക് താൻ എത്തിയതിനെക്കുറിച്ച് മനസ് തുറന്ന് നടി മീനാക്ഷി. ചിത്രത്തിൽ ഫഹദിന്റെ മകളായാണ് അഭിനയിക്കേണ്ടതെന്ന് അറിയാതെയാണ് താൻ ഓഡിഷനിൽ പങ്കെടുത്തതെന്ന് മീനാക്ഷി പറഞ്ഞു. ഡ്രീം ലൂപ്പ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കുവച്ചത്.

ദിനേഷ് പ്രഭാകറാണ് രഹസ്യമായി നടക്കുന്ന ഓഡിഷനെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് മീനാക്ഷി ഓർത്തെടുത്തു. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ നീണ്ടുനിന്ന കടുത്ത ഓഡിഷൻ പ്രക്രിയയായിരുന്നു അതെന്നും അവർ പറഞ്ഞു.

ഓഡിഷനിൽ ആദ്യത്തെ മൂന്നോ നാലോ തവണ സീൻ ചെയ്യിപ്പിച്ചപ്പോൾ തനിക്ക് വലിയ ടെൻഷനായിരുന്നുവെന്നും അഭിനയം മോശമായതിനാലാണോ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നതെന്ന് കരുതി വിഷമിച്ചിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി. എന്നാൽ താൻ നന്നായി ചെയ്യുന്നുണ്ടെന്ന് തോന്നിയതിനാലാണ് വീണ്ടും ചെയ്യിപ്പിക്കുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞതോടെ ആശ്വാസമായെന്നും അവർ പറഞ്ഞു.

ഓഡിഷനിൽ ഇൻസുലിൻ കുത്തിവെക്കുന്ന രംഗമാണ് അവതരിപ്പിച്ചതെന്നും മീനാക്ഷി പറഞ്ഞു. കടുത്ത ടെൻഷനിൽ കൈയിൽ കുത്തി ചോര വന്നപ്പോൾ അത് വായിലാക്കുക വരെ ചെയ്തെന്നും താരം തമാശയായി ഓർത്തെടുത്തു.

ഓഡിഷൻ കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് ഇത് ഫഹദ് ഫാസിൽ നായകനായ ചിത്രമാണെന്നും അദ്ദേഹത്തിന്റെ മകളുടെ വേഷമാണ് തനിക്ക് ലഭിക്കുകയെന്നും മനസിലായതെന്ന് മീനാക്ഷി പറഞ്ഞു. ഇക്കാര്യം നേരത്തെ അറിയാമായിരുന്നെങ്കിൽ കൂടുതൽ നന്നായി ചെയ്യാമായിരുന്നുവെന്ന് പിന്നീട് തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു.

ഒടുവിൽ ‘മാലിക്’ ചിത്രത്തിലെ വേഷം ലഭിച്ചതായി അറിയിച്ചപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി.