Home rss national malayalam പുതിയ വാർത്ത ജയിലില്‍ ഉള്ള ബി ജെ പി കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ടു; വ്യാജ രേഖ ചമച്ച...

ജയിലില്‍ ഉള്ള ബി ജെ പി കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ടു; വ്യാജ രേഖ ചമച്ച മേയര്‍ ഒന്നാം പ്രതി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കാപ്പാ കേസില്‍ ജയിലില്‍ ആയിരുന്ന കൗണ്‍സിലര്‍ ആര്‍ സുഗതന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി മിനുട്‌സില്‍ വ്യാജ ഒപ്പിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. മേയര്‍ വി വി രാജേഷാണ് കേസിലെ ഒന്നാം പ്രതി. സുഗതന്‍ രണ്ടാം പ്രതിയും കോര്‍പ്പറേഷന്‍ സെക്രട്ടറി മൂന്നാം പ്രതിയുമാണ്.

തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. മേയര്‍ ഉള്‍പ്പെടെയുള്ളവരെ വൈകാതെ ചോദ്യം ചെയ്യും.

കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജ ഒപ്പിട്ടുവെന്നാണ് പരാതി. സുഗതന്റെ ഒപ്പ് വി വി രാജേഷും സെക്രട്ടറിയും ചേര്‍ന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ് ഐ ആര്‍. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ ദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നും എഫ് ഐ ആറില്‍ പറയുന്നു.

Content Highlights: Thiruvananthapuram Museum Police registered an FIR against Mayor VV Rajesh, councilor R Sugathan, and the Corporation Secretary over forged signatures in council minutes. The case alleges criminal conspiracy and forgery to maintain quorum while Sugathan was in jail under KAAPA. Police will question the accused soon.