Source :- SIRAJLIVE NEWS
സ്റ്റോക്ക്ഹോം| 2026ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആനി കാര്‍സണ്. ക്ലാസിക്കല്‍ പാരമ്പര്യവുമായുള്ള സര്‍ഗ്ഗാത്മക സംവാദങ്ങളിലൂടെ ആധുനിക സാഹിത്യത്തിന് പുതിയ രൂപങ്ങള്‍ നല്‍കിയ, ധീരവും നൂതനവുമായ കൃതികളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ആനി കാര്‍സണ്‍. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഈ എഴുപത്തിയൊന്നുകാരി പ്രാചീന കൃതികളെ ആധുനിക പശ്ചാത്തലത്തിലേക്ക് പുനരാവിഷ്‌കരിക്കുന്നതില്‍ പ്രശസ്തയാണ്.
സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് നൊബേല്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക.
Content Highlights: Canadian author, poet, and translator Anne Carson was awarded the 2026 Nobel Prize in Literature. The Swedish Academy recognized her innovative fusion of classical Greek traditions with modern literature. The prize carries a cash award of 12 million Swedish kronor.




